Connect with us

Eranakulam

മാധ്യമ പ്രവര്‍ത്തക ബിന്ദു ഭാസ്‌കര്‍ നിര്യാതയായി

Published

|

Last Updated

ചെന്നൈ: പ്രശസ്ത മാധ്യമപ്രവര്‍ത്തകയും ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ അധ്യാപികയുമായിരുന്ന ബിന്ദു ഭാസ്‌കര്‍ ബാലാജി അന്തരിച്ചു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ്, ഫ്രണ്ട് ലൈന്റെ കേരള കറസ്‌പോണ്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൈ വോട്ട് കൗണ്ട്‌സ് എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.
പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്‌കറിന്റെ മകളാണ്. കെ എസ് ബാലാജിയാണ് ഭര്‍ത്താവ്. മകള്‍: സാവേരി ബാലാജി

Latest