Connect with us

National

മോദിക്ക് കുടുംബമൂല്ല്യം എന്തെന്ന് അറിയില്ല: ആനന്ദ് ശര്‍മ

Published

|

Last Updated

ന്യൂഡല്‍ഹി: രാജീവ്ഗാന്ധി അവധിക്കാലം ആഘോഷിക്കാന്‍ നാവികസനേയുടെ ഐ എന്‍ എസ് വിരാട് യുദ്ധക്കപ്പല്‍ ഉപയോഗിച്ചതായുള്ള നരേന്ദ്രമോദിയുടെ ആരോപണത്തിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനനന്ദ് ശര്‍മയുടെ മറുപടി. പ്രധാനമന്ത്രി മോദിക്ക് ഒരു കുടുംബം ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹവും ഇത് തന്നെ ചെയ്യുമായിരുന്നെന്ന് ആനന്ദ് ശര്‍മ പറഞ്ഞു.

കുടുംബമുള്ള ഏത് പ്രധാനമന്ത്രിയും അത് ചെയ്യും. എന്നാല്‍ ഈ പ്രധാനമന്ത്രിക്ക് കുടുംബമില്ല. അദ്ദേഹത്തിന് കുടുംബ മൂല്ല്യം അറിയില്ല. കുടുംബ മൂല്ല്യത്തെ അദ്ദേഹം ബഹുമാനിക്കുന്നില്ല. ഒറ്റക്കാണ് എല്ലായിടത്തും അദ്ദേഹം പോകുന്നത്- ആനന്ദ് ശര്‍മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.