Connect with us

National

പ്രസ്താവന പരിധിവിട്ടത്; പിത്രോദ മാപ്പ് പറയണം- രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: സിഖ് കൂട്ടകൊലയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവാസി വിഭാഗം മേധാവി സാം പിത്രോദ നടത്തിയ പ്രസ്ഥാവനയെ തള്ളി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സാം പിത്രേദ നടത്തിയ പ്രസ്താവന പരിധിലംഘിക്കുന്നതാണെന്നും ഇത് അഭികാമ്യമല്ലെന്നും രാഹുല്‍ പറഞ്ഞു. തെറ്റ് പരിധി ലംഘിച്ചു. പ്രസ്താവന അഭികാമ്യമല്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് പറയാന്‍ അദ്ദേഹം തയ്യാറാകണമെന്നും രാഹുല്‍ പറഞ്ഞു.

ഞാന്‍ കരുതുന്നത് 1984 ലേത് ആവശ്യമില്ലാത്ത ഒരു ദുരന്തമായിരുന്നെന്നാണ്. നീതി നടപ്പാക്കപ്പെടും. അന്നത്തെ ദുരന്തത്തിന് കാരണക്കാരായവര്‍ ശിക്ഷിക്കപ്പെടും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് മാപ്പ് പറഞ്ഞിട്ടുണ്ട്. സോണിയാജി മാപ്പ് പറഞ്ഞിട്ടുണ്ട്. ഞങ്ങളെല്ലാവരും ഇതില്‍ ഞങ്ങളുടെ സ്ഥാനം വ്യക്തമാക്കിയതാണ്. 1984 ലേത് വളരെ വലിയൊരു ദുരന്തവും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ധിരാഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് 1984ല്‍ ഡല്‍ഹിയിലുണ്ടായ സിഖ് കൂട്ടക്കൊല ഇപ്പോള്‍ ബി ജെ പി തിരഞ്ഞെടുപ്പ് പ്രചാരണമാക്കുന്ന വിഷയത്തിലാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ സാം പിത്രോദയോട് പ്രതികരണം ആരാഞ്ഞത്. കലാപത്തെക്കുറിച്ചുള്ള ചോദ്യത്തിന് അത് സംഭവിച്ചു, അതുകൊണ്ട് എന്താണ്?എന്നായിരുന്നു പിത്രോദയുട മറുടി. തൊട്ടുപിന്നാലെ അദ്ദേഹത്തിനോട് ഇത്സംബന്ധിച്ച വിശദാശംം ചോദിച്ചപ്പോള്‍ മുഴുവനായും മാറി മറിഞ്ഞെന്നും എന്റെ ഹിന്ദി വ്യക്തമല്ലാത്തതിനാല്‍ സംഭവം വ്യഖ്യാനിക്കപ്പെട്ടത് മറ്റൊരു തരത്തില്‍ ആയിരുന്നെന്നും വിശദീകരണവും നല്‍കി.

സിഖുകാരെ കൊലപ്പെടുത്താനുള്ള നിര്‍ദേശം അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫിസില്‍നിന്നാണു നല്‍കിയതെന്ന് കലാപം അന്വേഷിച്ച നാനാവതി കമ്മിഷന്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബി ജെ പി ആരോപിക്കുന്നു. ഡല്‍ഹിയിലും പഞ്ചാബിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില് ബി ജെ പി ഇത് പ്രചാരണ ആയുധമാക്കുന്നത്. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങള്‍ പിത്രോദയോട് കാര്യങ്ങള്‍ ചോദിച്ചത്.

 

Latest