Connect with us

International

ടുണീഷ്യയില്‍ കുടിയേറ്റക്കാരുടെ ബോട്ടു മുങ്ങി 50 പേര്‍ മരിച്ചു

Published

|

Last Updated

ടുണിസ്: ടുണീഷ്യയില്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ചിരുന്ന ബോട്ടു മുങ്ങി 50 പേര്‍ മരിച്ചു. വ്യാഴാഴ്ച ലിബിയന്‍ തുറമുഖമായ സുവാറയില്‍ നിന്ന് ഇറ്റലിയിലേക്കു പുറപ്പെട്ട ബോട്ടാണ് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിയത്.

രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് അഭയം തേടി പോയവരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് കുടിയേറ്റക്കാരുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന യു എന്‍ സംഘടന (ഐ ഒ എം) അറിയിച്ചു. ഒരു മാസത്തിലധികമായി തുടരുന്ന സംഘര്‍ഷത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കടലില്‍ മുങ്ങിയവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Latest