Connect with us

Kerala

ആരോടും കള്ളവോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ല; അത്തരക്കാരെ പാര്‍ട്ടി സംരക്ഷിക്കില്ല: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: സിപിഎം ആരോടും കള്ളവോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അത്തരക്കാരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആള്‍മാറാട്ടം നടത്തി ആരെങ്കിലും വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി വേണമെന്നും വാര്‍ത്ത സമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണ നല്‍കിയ മുഖ്യമന്ത്രിയുടെ നിലപാട് ശരിയാണ്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പരാതി ഉയര്‍ത്തുന്നത് ശരിയല്ല. ആവശ്യമായ സമയം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിരുന്നു. വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതില്‍ പാര്‍ട്ടിക്കോ സര്‍ക്കാറിനോ പങ്കില്ല. പത്ത് ലക്ഷം പേര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ പേര് വിവരം ഉമ്മന്‍ ചാണ്ടി വെളിപ്പെടുത്തണം. അദ്ദേഹം പൊയ്‌വെടി അടിച്ച് കയ്യടി നേടാന്‍ തയ്യാറാകരുത്. തോല്‍ക്കുമെന്ന് ഉറപ്പായപ്പോളുള്ള ആചാര വെടികളാണ് ഇത്തരത്തിലുള്ള ആരോപണങ്ങളെന്നും കോടിയേരി പറഞ്ഞു. പോസ്റ്റല്‍ വോട്ടുകള്‍ സമാഹരിക്കാന്‍ തങ്ങള്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. ഇത് സംബന്ധിച്ച പരാതികള്‍ അന്വേഷിക്കണം- കോടിയേരി പറഞ്ഞു.