Connect with us

Ongoing News

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ബിഷപ് ഫ്രാങ്കോയുടെ ജാമ്യം നീട്ടി

Published

|

Last Updated

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം നീട്ടി. ജൂണ്‍ ഏഴിന് കേസ് വീണ്ടും പരിഗണിക്കും. ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നീട്ടി നല്‍കിയത്.

ഏപ്രില്‍ ഒമ്പതിന് വൈക്കം ഡി വൈ എസ് പി. കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സെപ്റ്റംബര്‍ 21നാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. 24ന് റിമാന്‍ഡ് ചെയ്തത് മുതല്‍ പാലാ സബ് ജയിലിലായിരുന്ന ഫ്രാങ്കോയുടെ രണ്ടാമത്തെ അപേക്ഷയിലാണ് ഹൈകോടതി ജാമ്യം നല്‍കിയത്.

കേരളത്തില്‍ പ്രവേശിക്കരുതെന്നും പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നുമാണ് ജാമ്യവ്യവസ്ഥ. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.