Connect with us

Idukki

തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകം; അമ്മ അറസ്റ്റില്‍

Published

|

Last Updated

 

കൊച്ചി: തൊടുപുഴയില്‍ ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് മര്‍ദിച്ച് കൊന്ന കേസില്‍ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യം മറച്ച് വയ്ക്കല്‍, തെളിവ് നശിപ്പിക്കാന്‍ സഹായിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. എറണാകുളത്ത് മാനസിക ചികിത്സയിലായിരുന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

അമ്മക്കെതിരെ കേസെടുക്കാന്‍ ഇടുക്കി ജില്ല ശിശുക്ഷേമ സമിതി നേരത്തെ ഉത്തരവിട്ടിരുന്നു. മരിച്ച കുട്ടിയുടെ സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാനായിരുന്നു പോലീസിന് നിര്‍ദേശം.

10 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കില്‍ അതിന് കൂട്ട് നില്‍ക്കുകയോ ചെയ്യുക, ബോധപൂര്‍വം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരില്‍ മാനസിക ശാരീരിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75ആം വകുപ്പിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍.

ഇളയകുട്ടിയെ കൈമാറാനാവില്ലെന്ന് അവസാന നിമിഷം കുട്ടിയുടെ അമ്മൂമ്മ നിലപാടെടുത്തതിനെ തുടര്‍ന്ന് അച്ഛന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ഇളയകുട്ടി ഒരുമാസം മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം കഴിയും.

ശിശുക്ഷേമ സമിതി നിര്‍ദ്ദേശപ്രകാരം കുട്ടിയെ പോലീസ്് കൂട്ടിക്കൊണ്ട് വന്ന് അച്ഛന്റെ മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു.

അമ്മയുടെ ആണ്‍സുഹൃത്ത് അരുണ്‍ ആനന്ദിന്റെ മര്‍ദനത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഏഴു വയസ്സുകാരന്‍ ഏപ്രില്‍ ആറിനായിരുന്നു മരിച്ചത്. സംഭവത്തില്‍ അമ്മയെ പ്രധാന സാക്ഷിയാക്കാനായിരുന്നു നീക്കം.