Connect with us

Pathanamthitta

വിരണ്ടോടിയ ആന നിരവധി വാഹനങ്ങൾ തകർത്തു

Published

|

Last Updated

കോന്നി: അർധരാത്രിയിൽ ചങ്ങല പൊട്ടിച്ച് വിരണ്ടോടിയ ആന നിരവധി കാറുകളും ബൈക്കുകളും തകർത്തു. മണിക്കൂകളോളം പ്രദേശത്തെ ഭീതിയിലാഴ്ത്തിയ വെൺമണി നീലകണ്ഠൻ എന്ന ആനയെ പിന്നീട് തളച്ചു. കോന്നി കല്ലേലി കാവിലെ ഉത്സവ എഴുന്നള്ളത്തിന് ശേഷം മരത്തിൽ കെട്ടിയിരുന്ന ആന ചങ്ങല പൊട്ടിച്ചാണ് ജനവാസ മേഖലകളിൽ ഇറങ്ങി കാറും ബൈക്കും ഉൾപ്പെടെയുള്ള വാഹനങ്ങൾ തകർത്തത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് സംഭവം.

കല്ലേലി ദാറുസ്സലാം മൻസിലിൽ ഷാനവാസ്, അരുവാപ്പുലം രാം നിവാസിൽ രവി, കോന്നി കൊട്ടക്കുന്നിൽ ജയൻ, അജീഷ് എന്നിവരുടെ കാറുകളാണ് ആന തകർത്തത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളും തകർത്തു. മാസങ്ങൾക്ക് മുമ്പ് പന്തളത്തും ഈ ആന നിരവധി വാഹനങ്ങൾ തകർത്തിരുന്നു. സംഭവത്തിന് ശേഷം ആനയെ ഉത്സവത്തിന് എഴുന്നള്ളിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നുവെന്നും ആനയുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയിരുന്നതായും വനം വകുപ്പ് അധികൃതർ വ്യക്്തമാക്കി.
പുലർച്ചെ മൂന്നോടെയാണ് കൊന്പനെ തളച്ചത്.

Latest