Connect with us

Malappuram

ഹറം വിപുലീകരണം: താമസ സ്ഥലത്തിൽ മാറ്റം

Published

|

Last Updated

കൊണ്ടോട്ടി: മക്ക ഹറം വിപുലീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മക്കയിൽ ഗ്രീൻ കാറ്റഗറിയിൽ അപേക്ഷിച്ചവർക്ക് മുഴുവനും ഈ കാറ്റഗറിയിൽ താമസ സൗകര്യം ലഭിക്കില്ല. ഗ്രീൻ കാറ്റഗറിയിൽ അപേക്ഷിച്ചവരിൽ നറുക്കെടുപ്പിലൂടെ ഈ ഏരിയയിലേക്കുള്ള താമസക്കാരെ കണ്ടെത്തും. വിപുലീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ത്യയിൽ നിന്നുള്ള 12,000 പേർക്കേ ഇവിടെ താമസിക്കാനുള്ള സൗകര്യം ലഭ്യമാകൂ.
ഇന്ത്യയിൽ നിന്ന് 25,147 പേരാണ് ഈ ഏരിയയിൽ താമസത്തിന് അപേക്ഷ നൽകിയിരുന്നത്.

ഇക്കാരണത്താലാണ് നറുക്കെടുപ്പിലൂടെ ആളെ കണ്ടെത്തുന്നത്. ശേഷിച്ച 13,147 പേരെ അസീസിയയിലേക്ക് മാറ്റും. അസീസിയ കാറ്റഗറിയിലേക്ക് മാറാൻ താത്പര്യമുള്ളവർ നിശ്ചിത ഫോർമാറ്റിൽ അപേക്ഷ തയാറാക്കി keralahajcommittee@gmail.com എന്ന ഇ മെയിൽ വഴി സംസ്ഥാന ഹജ്ജ് ഹൗസിലേക്ക് ഈ മാസം17 നകം അയക്കണം. നിലവിൽ കാറ്റഗറി മാറുന്നതിന് അപേക്ഷ നൽകിയവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

Latest