Connect with us

Sports

ഒളിമ്പിക് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

Published

|

Last Updated

ടോക്ക്യോ: ജപ്പാനിലെ ടോക്കിയോയില്‍ 2020ല്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിന്റെ ടിക്കറ്റ് വില്‍പന ആരംഭിച്ചു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവരില്‍നിന്നും നറുക്കിട്ടെടുത്താണ് ടിക്കറ്റ് നല്‍കുക. വ്യത്യസ്ത വേദികളിലെ വ്യത്യസ്ത കായിക ഇനങ്ങള്‍ക്ക് പ്രത്യേകം നിരക്കാണ്. ജനപ്രിയ കായിക ഇനങ്ങള്‍ക്ക് ടിക്കറ്റ് നിരക്ക് കൂടും.
ടോക്കിയോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ കാണാന്‍ 2500 യെന്‍ ആണ് കുറഞ്ഞ തുക. ഏകദേശം 1700 രൂപ. സുഖകരമായ കാഴ്ചക്ക് 3,000,00 യെന്‍(1,88,000 രൂപ) കൊടുക്കേണ്ടിവരും. പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടം കാണാനും തുക അല്‍പം കൂടുതലാണ്. 1,30,000 യെന്‍(84,000 രൂപ) ആണ് ടിക്കറ്റ് നിരക്ക്. ജപ്പാന്‍ സ്വദേശികള്‍ക്കും കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും ടിക്കറ്റ് നിരക്കില്‍ ഇളവുണ്ട്. ഇവര്‍ 2,020 യെന്‍(1,200 രൂപ) ആയിരിക്കും ടിക്കറ്റിനായി നല്‍കേണ്ടത്. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിലും തദ്ദേശീയര്‍ക്ക് ഇതേ നിരക്കിലാണ് ടിക്കറ്റ് നല്‍കിയത്.

അതേസമയം 2016ലെ റിയോ ഒളിമ്പിക്‌സിലേതിനേക്കാള്‍ കൂടുതലായിരിക്കും ജപ്പാനിലെ നിരക്ക്. മെയ് 28വരെ ടിക്കറ്റിനായി ജപ്പാന്‍ പൗരന്മാര്‍ക്ക് അപേക്ഷിക്കാം. ഇതര രാജ്യങ്ങളിലുള്ളവര്‍ക്ക് ജൂണ്‍ 15വരെയും അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടിക്കറ്റ് വാങ്ങാവുന്നതാണ്.

Latest