Connect with us

Sports

നോമ്പ് തുറന്ന ശേഷം ഗോളടി !

Published

|

Last Updated

ആംസ്റ്റര്‍ഡം: പുണ്യ റമസാനില്‍ അയാക്‌സ് ക്ലബ്ബ് താരങ്ങളായ നൂസെയിര്‍ മസ്രൂയിയും ഹക്കിം സിയേചും നോമ്പ് തുറന്നത് യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ.

ടോട്ടനം ഹോസ്പറിനെതിരെ സെമി ഫൈനലിന്റെ രണ്ടാം പാദം കളിക്കുമ്പോഴാണ് രണ്ട് താരങ്ങളും എനര്‍ജി ഡ്രിങ്ക് കഴിച്ച് നോമ്പ് തുറന്നത്. കളിയുടെ ഇരുപത്തിരണ്ടാം മിനുട്ടിലായിരുന്നു ഇത്. നോമ്പ് തുറന്നതിന്റെ ഊര്‍ജസ്വലതയില്‍ ഹക്കിം മുപ്പത്തഞ്ചാം മിനുട്ടില്‍ ഗോളിക്കുകയും ചെയ്തു.

രണ്ടാം പകുതിയില്‍ ടോട്ടനം ഹോസ്പര്‍ ഗംഭീര തിരിച്ചുവരവില്‍ അയാക്‌സിനെ അമ്പരപ്പിച്ചപ്പോഴും ഹക്കിം വ്യക്തിഗത മികവില്‍ മുന്നിട്ട് നിന്നു.
ഹക്കിമിന്റെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. ഇത് ഗോളായിരുന്നെങ്കില്‍ അയാക്‌സ് ഫൈനല്‍ കളിക്കുമായിരുന്നു. മത്സരശേഷം തന്റെ ഗോളവസരം നഷ്ടമായതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹക്കിം നിരാശപ്രകടിപ്പിച്ചു. മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നു. ഒന്നും ഗോളായില്ല. ഞാന്‍ ക്ഷമ ചോദിക്കുന്നു -ഹക്കിം പറഞ്ഞു.

Latest