Connect with us

Kerala

വിദ്യാര്‍ഥികള്‍ക്ക് പകരം അധ്യാപകന്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതി; മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കു പകരം അധ്യാപകന്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതുകയും 32 പേരുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തു. നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. അധ്യാപകനും അഡീഷനല്‍ ഡപ്യൂട്ടി ചീഫുമായ നിഷാദ് വി.മുഹമ്മദാണ് പരീക്ഷ എഴുതിയത്. സംഭവത്തില്‍ പ്രിന്‍സിപ്പലടക്കം 3 അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. പരീക്ഷാ ഡപ്യൂട്ടി ചീഫും ചേന്നമംഗലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനുമായ പി.കെ.ഫൈസല്‍, ചീഫ് സൂപ്രണ്ടും നീലേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലുമായ കെ.റസിയ എന്നിവരാണ് സസ്‌പെന്‍ഷനിലായ മറ്റു രണ്ടുപേര്‍.

ഓഫീസിലിരുന്ന് രണ്ടു വിദ്യാര്‍ഥികള്‍ക്കുവേണ്ടി രണ്ടാം വര്‍ഷ ഇംഗ്ലിഷ് പരീക്ഷയും രണ്ടു വിദ്യാര്‍ഥികള്‍ക്കായി ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ പരീക്ഷയുമാണ് അധ്യാപകന്‍ എഴുതിയത്. കൂടാതെ 32 കുട്ടികളുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തു. തായാണു കണ്ടെത്തിയത്. മൂല്യനിര്‍ണയത്തിനിടെയാണു ക്രമക്കേട് കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസിലെ കയ്യക്ഷരം സമാനമാണെന്നു കണ്ടതോടെ സംശയം തോന്നി പരിശോധിക്കുകയായിരുന്നു. ഇതേ വിദ്യാര്‍ഥികള്‍ മറ്റു പരീക്ഷ എഴുതിയ പേപ്പറുകളുമായി ഒത്തു നോക്കിയപ്പോള്‍ കൈയക്ഷരത്തിലെ വ്യത്യാസം പിടിക്കപ്പെട്ടു. തുടര്‍ന്ന് കയ്യക്ഷരം നേരിട്ടു പരിശോധിക്കുന്നതിനു വിദ്യാര്‍ഥികളെയുമായി തലസ്ഥാനത്ത് ഹാജരാകാന്‍ പരീക്ഷാ സെക്രട്ടറി ഡോ. എസ്.എസ്.വിവേകാനന്ദന്‍ നിര്‍ദേശം നലകിയെങ്കിലും ആരോപണ വിധേയനായ അധ്യാപകന്‍ വന്നില്ല. പ്രിന്‍സിപ്പലും ഡപ്യൂട്ടി ചീഫും മാത്രമാണ് എത്തിയത്. ഇതോടെ സംഭവത്തില്‍ അധ്യാപകന്റെ പങ്ക് വ്യക്തമായി.

പരീക്ഷാ ദിവസം വിദ്യാര്‍ഥികള്‍ ഹാളില്‍ എത്തിയിരുന്നു. പരീക്ഷ കഴിഞ്ഞ ശേഷം വിദ്യാര്‍ഥികളുടെ ഉത്തരപേപ്പറിന് പകരം അധ്യാപകന്‍ എഴുതിയ ഉത്തരപേപ്പര്‍ മൂല്യനിര്‍ണയത്തിന് അയക്കുകയായിരുന്നു. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് നീലേശ്വരം സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഉത്തരക്കടലാസ് പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് 32 ഉത്തരക്കടലാസുകളില്‍ തിരുത്തല്‍ വരുത്തിയതായി കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

---- facebook comment plugin here -----

Latest