Connect with us

Kerala

ഫോനി ചുഴലിക്കാറ്റ്: കെ എസ് ഇ ബി സംഘം ഒഡീഷയിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് മൂലം താറുമാറായ ഒഡീഷയെ സഹായിക്കാൻ കേരളത്തിൽ നിന്നും പ്രത്യേക സംഘം. വൈദ്യുത മേഖലയെ പൂർവ്വ സ്ഥിതിയിലേക്ക് കൊണ്ട് വരാനുള്ള പ്രവർത്തനത്തിന് കേരളത്തിന്റെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് ഒഡീഷയിലേക്ക് പ്രത്യേക സംഘം പോകുന്നത്. എഞ്ചിനിയർമാരും സബ് എഞ്ചിനിയർമാരും ലൈൻമാൻമാരും അടങ്ങുന്ന കെ എസ് ഇ ബി യുടെ മുപ്പതംഗ ആദ്യസംഘം ഒഡീഷയിൽ എത്തും. ഒഡീഷയ്ക്ക് കൂടുതൽ സഹായം എത്തിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധികൃതരുമായി ചർച്ച നടത്തുമെന്നും അറിയിച്ചു.

Latest