Connect with us

National

രാജീവ് ഗാന്ധി യുദ്ധക്കപ്പലില്‍ ഉല്ലാസ നടത്തിയെന്ന മോദിയുടെ ആരോപണം തള്ളി റിട്ട. അഡ്മിറല്‍ എം രാംദാസ്

Published

|

Last Updated

രാജീവ് ഗാന്ധിയും രാംദാസും ഐഎൻഎസ് വിരാടിൽ – ഫലൽ ചിത്രം

മുംബൈ: മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി യുദ്ധക്കപ്പലില്‍ കുടുംബത്തോടൊപ്പം ഉല്ലാസയാത്ര നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് റിട്ട. അഡ്മിറല്‍ എം. രാംദാസ്. യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിരാടില്‍ ലക്ഷദ്വീപ് വികസന സമിതി യോഗത്തില്‍ പങ്കെടുക്കാനായാണ് രാജീവ് പോയതെന്നും അദ്ദേഹത്തോടൊപ്പം മകന്‍ രാഹുല്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാവികസേനയുടെ കപ്പലില്‍ രാജീവ് ഗാന്ധിയും കുടുംബവും ഉല്ലാസയാത്ര നടത്തിയെന്ന നരേന്ദ്ര മോദിയുടെ ആരോപണത്തെയാണ് അദ്ദേഹം തള്ളിയത്.

ഐ.എന്‍.എസ് വിരാടില്‍ ഒരു തരത്തിലുള്ള പാര്‍ട്ടിയും നടന്നിട്ടില്ലെന്ന് രാംദാസ് പറഞ്ഞു. കപ്പലിനെ അനുഗമിച്ചിരുന്ന നാല് യുദ്ധക്കപ്പലുകളിലും അത്തരത്തിലുള്ള പാര്‍ട്ടികള്‍ നടന്നിട്ടില്ല. വിദേശികള്‍ ആരും കപ്പലില്‍ ഉണ്ടായിരുന്നില്ലെന്നും രാംദാസ് പ്രസ്താവനയില്‍ അറിയിച്ചു.

പ്രധാനമന്ത്രി മോദിയുടെ ആരോപണം റിട്ട. വൈസ് അഡ്മിറല്‍ വിനോദ് പാസ്രിചയും തള്ളിയിട്ടുണ്ട്. അതേസമയം അന്നത്തെ യാത്രയില്‍ രാജീവവിനൊപ്പം ഭാര്യ സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ഗാന്ധിയും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ നടപടിക്രമങ്ങളും പാലിച്ചായിരുന്നു യാത്രയെന്നും വിനോദ് പാസ്‌രിച പറഞ്ഞു.

ഡല്‍ഹി രാംലീല മൈതാനിയില്‍ തിരഞ്ഞെടുപ്പ് റാലിയിലാണ് രാജീവിനെതിരെ മോദി ആരോപണമുന്നയിച്ചത്. ഐ.എന്‍.എസ് വിരാടിനെ ടാക്സിയായി ഉപയോഗിച്ച ആദ്യ കുടുംബമാണ് രാജീവ് ഗാന്ധിയുടേതെന്നായിരുന്നു വിവാദ പരാമര്‍ശം.