Connect with us

National

സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: രാജസ്ഥാന്‍കാരനായ അഭിഭാഷകനെ ലഹരിമരുന്ന് കേസില്‍ കുടുക്കിയെന്ന ആരോപണത്തില്‍ വിചാരണ നേരിടുന്ന ഗുജറാത്ത് മുന്‍ ഐ പി എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. 22 വര്‍ഷം മുമ്പുള്ള ഒരു കേസിന്റെ പേരില്‍ 2018 സെപ്തംബര്‍ 22 മുതല്‍ സഞ്ജീവ് ഭട്ട് ജയിലില്‍ കഴിയുകയാണ്. 1998ല്‍ ബനസ്‌കന്ദയില്‍ സഞ്ജീവ് ഡി സി പിയായിരുന്ന സമയത്ത് അഭിഭാഷകനെ ലഹരിമരുന്ന് കേസില്‍ കുടുക്കിയെന്നാണ് ആരോപണം. എന്നാല്‍ 2002ലെ ഗുജറാത്ത് വംശഹത്യയുടെ പേരില്‍ നരേന്ദ്രമോദി ഭരണകൂടത്തെ കുറ്റപ്പെടുത്തിയതിന്റെ പേരില്‍ 2015ലാണ് ഭട്ടിനെ പുറത്താക്കിയത്. 2002ലെ കലാപത്തെ തടയാന്‍ മോദി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ പകപോക്കലിനായി ബി ജെ പി ഉയര്‍ത്തിക്കൊണ്ടുവന്നതാണ് അഭിഭാഷകനുമായി ബന്ധപ്പെട്ട കേസെന്നാണ് സഞ്ജീവിന്റെ കുടുംബം പറയുന്നത്.

 

Latest