Connect with us

National

എന്‍ജിന്‍ തകരാര്‍; എയര്‍ ഇന്ത്യയുടെ മുംബൈ-ലണ്ടന്‍ വിമാനം വിയന്നയിലേക്കു തിരിച്ചുവിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: മുംബൈയില്‍ നിന്ന് ലണ്ടനിലേക്കു പറന്ന എയര്‍ ഇന്ത്യയുടെ 131 വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് വിയന്ന വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടു. വിയന്നയില്‍ ഇറക്കി പ്രശ്‌നങ്ങള്‍ പരിഹരിച്ച് 24 മണിക്കൂറുകള്‍ക്കു ശേഷം വിമാനം ലണ്ടനിലേക്കു യാത്ര തുടര്‍ന്നു.

ചൊവ്വാഴ്ച രാവിലെ 6.30നാണ് 300 യാത്രക്കാരുമായി വിമാനം മുംബൈയില്‍ നിന്ന് യാത്ര തിരിച്ചത്. ഫ്‌ളൈറ്റ് ബുധനാഴ്ച വിയന്ന വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങിയതായി എയര്‍ ഇന്ത്യയുടെ ഒരു വക്താവ് പറഞ്ഞു.

Latest