Connect with us

International

കാബൂളിലെ യു എസ് സന്നദ്ധ സംഘടനയുടെ ഓഫീസില്‍ സ്‌ഫോടനം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രവര്‍ത്തിക്കുന്ന യു എസ് സര്‍ക്കാറിതര സന്നദ്ധ സംഘടനയായ കൗണ്ടര്‍പാര്‍ട്ട് ഇന്റനാഷണലിന്റെ ആസ്ഥാനത്ത് ഭീകരര്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനം നടത്തിയ നാലു ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു സ്ത്രീയും പ്രത്യേക സേനയിലെ ഒരംഗവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. 24 പേര്‍ക്ക് പരുക്കേറ്റു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.

ബുധനാഴ്ചയാണ് സംഭവം. ഓഫീസിന്റെ പ്രവേശന കവാടത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് നസ്‌റത് റാഹിമി പറഞ്ഞു. സുരക്ഷയുടെ ഭാഗമായി ഇവിടെ നിയോഗിച്ചിട്ടുള്ള അഫ്ഗാന്‍ പ്രത്യേക സൈന്യം എത്തുന്നതിനു മുമ്പ് ഓഫീസ് വളപ്പിനകത്ത് പ്രവേശിച്ചിരുന്ന നാലു ഭീകരരെ മണിക്കൂറുകള്‍ നീണ്ട ഏറ്റമുട്ടലിനൊടുവില്‍ സൈന്യം വധിച്ചു. ഓഫീസിനകത്തുണ്ടായിരുന്ന ജീവനക്കാരെ സൈന്യം ഒഴിപ്പിച്ചു.

Latest