Connect with us

Kerala

ആന ഉടമകളുമായി ദേവസ്വംമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

Published

|

Last Updated

തൃശൂര്‍: തെച്ചിക്കാട്ടുകാവ് രാമചന്ദ്രന് വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മറ്റ് ആനകളെയും തൃശൂര്‍ പൂരത്തിന് വിട്ടുതരില്ലെന്ന് പറഞ്ഞ് ഇടഞ്ഞ് നില്‍ക്കുന്ന ആന ഓണേഴ്‌സ് ഫെഡറേഷന്‍ നേതാക്കളുമായി ദേവസ്വംന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകീട്ട് നാലിന് മന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. കൃഷി വകുപ്പ്, വനം വകുപ്പ് മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുത്തേക്കും. വെള്ളിയാഴ്ചത്തെ കോടതി വിധി അനുസരിച്ച് തീരുമാനമെടുക്കുമെന്ന സര്‍ക്കാര്‍ നിലപാട് ദേവസ്വം മന്ത്രി ചര്‍ച്ചയില്‍ ആവര്‍ത്തിക്കും.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇനി മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് ആന ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. തെച്ചിക്കാട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് പിന്‍വലിക്കുന്നതുവരെ പൂരം ബഹിഷ്‌ക്കരണം തുടരുമെന്നും ഉടമകള്‍ പറഞ്ഞിരുന്നു.

എന്നാല്‍ സ്വകാര്യ ആന ഉടമകളുടെ ഉടക്ക് തുടരുന്നുണ്ടെങ്കിലും പൂരം ഭംഗിയായി നടത്താനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തങ്ങളുടെ മുഴുവന്‍ ആനകളെയും പൂരത്തിന് വിട്ടുനല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest