Connect with us

National

പൂനെയിലെ വസ്ത്ര ഗോഡൗണിനു തീപ്പിടിച്ച് അഞ്ചുപേര്‍ മരിച്ചു

Published

|

Last Updated

പൂനെ: മഹാരാഷ്ട്രയില്‍ പൂനെക്ക് സമീപം ഉരുലി ദേവാച്ച് ഗ്രാമത്തിലെ വസ്ത്ര ഗോഡൗണിന് തീപ്പിടിച്ച് അഞ്ചു പേര്‍ മരിച്ചു. രാജ്‌യോഗ് സാരി ഡിപ്പോയുടെ ഗോഡൗണില്‍ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെയുണ്ടായ തീപ്പിടിത്തം പിന്നീട് നിയന്ത്രണ വിധേയമാക്കി. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗോഡൗണിനകത്ത് തൊഴിലാളികള്‍ ഉറങ്ങിക്കിടിക്കുന്ന സമയത്താണ് തീ ആളിക്കത്തിയതെന്ന് പൂനെ പോലീസിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്തു. നാല് അഗ്നിശമന സേനാ വാഹനങ്ങള്‍ എത്തിയാണ് തീ കെടുത്തിയത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Latest