Connect with us

Kerala

രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് തിരൂരില്‍ ഇന്ന് സമാധാന യോഗം

Published

|

Last Updated

മലപ്പുറം: തീരദേശ മേഖലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തിരൂരില്‍ ഇന്ന് സര്‍വ്വകക്ഷി സമാധാന യോഗം. ലീഗ്, സി പി എം നേതാക്കള്‍ പങ്കെടുക്കുന്ന സമാധാനയ യോഗം ഉച്ചക്ക് രണ്ടിന് നടക്കും.
താനൂര്‍ നഗരസഭാ കൗണ്‍സിലറും മുസ്ലീം ലീഗ് നേതാവുമായ സി പി സലാം, ബന്ധു മൊയ്തീന്‍ കോയ എന്നിവര്‍ക്ക് ഒരാഴ്ച മുമ്പ് വെട്ടേറ്റിരുന്നു. തുടര്‍ന്ന് താനൂര്‍, തിരൂര്‍ ഭാഗങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും കളമൊരുങ്ങി. ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറത്ത് യോഗം ചേര്‍ന്ന ലീഗ്, സി പി എം നേതാക്കള്‍ തീരദേശ മേഖലയിലെ ജനങ്ങളെ ഉള്‍പ്പെടുത്തി സമാധാന യോഗം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

മലപ്പുറത്തിന്റെ തീരദേശ മേഖലയില്‍ മുന്‍കാലത്തും സി പി എം ലീഗ് സംഘര്‍ഷമുണ്ടായിരുന്നു. ഒരു വര്‍ഷം മുമ്പുണ്ടായ സംഘര്‍ഷത്തില്‍ ഇതുപോലെ സര്‍വ്വകക്ഷി യോഗം ചേരുകയും അക്രമങ്ങളെ തള്ളിപ്പറയുകയും ചെയ്തിരുന്നു. കേസില്‍ പെട്ടാല്‍ പാര്‍ട്ടി സംരക്ഷിക്കില്ലെന്നുകൂടി പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയതോടെ അക്രമങ്ങള്‍ അവസാനിക്കുകയായിരുന്നു.

Latest