Connect with us

Kerala

അറക്കല്‍ അധികാരിയായി സുല്‍ത്താന്‍ ആദിരാജ മറിയുമ്മ ചെറിയ ബീകുഞ്ഞി ബീവി ചുമതലയേറ്റു

Published

|

Last Updated

തലശ്ശേരി: കണ്ണൂര്‍ അറക്കല്‍ രാജ കുടുംബത്തിന്റെ നാല്‍പതാമത് അധികാരിയായി സുല്‍ത്താന്‍ ആദിരാജ മറിയുമ്മ ചെറിയ ബീകുഞ്ഞി ബീവി ചുമതലയേറ്റു. അറക്കല്‍ സുല്‍ത്താനായിരുന്ന ആദിരാജ ഫാത്തിമ മുത്ത്ബീവി അന്തരിച്ചതിനെത്തുടര്‍ന്നാണ് പുതിയ അധികാരി ചുമതലയേറ്റത്.

കണ്ണൂര്‍ സിറ്റി ജുമുഅത്ത് പള്ളി ഉള്‍പ്പെടെയുള്ള നിരവധി പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാര സ്ഥാനമാണ് അറക്കല്‍ സുല്‍ത്താന്‍ എന്ന നിലയില്‍ ബീവിക്കുള്ളത്. അധികാരേമേറ്റെടുക്കുന്ന ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, സിപിഎം നേതാവ് പി ജയരാജന്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

Latest