Connect with us

Kerala

എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടല്‍: ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

Published

|

Last Updated

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. അതേ സമയം ഹൈക്കോടതിയുടെ പിരിച്ചു വിടല്‍ ഉത്തരവ് നടപ്പാക്കാന്‍ കെഎസ്ആര്‍ടിസിക്ക് കോടതി ജൂണ്‍ 30വരെ സമയം നല്‍കി. സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാമെങ്കിലും അവരെ 180 ദിവസത്തിലധികം ജോലിയില്‍ തുടരാന്‍ അനുവദിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സര്‍വീസ് നടത്തുന്നതിന് താല്‍ക്കാലിക ജീവനക്കാര്‍ മതിയെന്ന് കെഎസ്ആര്‍ടിസി കരുതുന്നത് എന്തുകൊണ്ടാണെന്നും ഹരജി പരിഗണിക്കവെ കോടതി ചോദിച്ചു. അതേ സമയം ജീവനക്കാരെ പിരിച്ചുവിടാന്‍ സാവകാശം ലഭിച്ചത് ആശ്വാസകരമായെന്ന് കോടതി വിധിയോട് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു.