Connect with us

Ongoing News

ശത്രുക്കളെ തുരത്താന്‍ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റ്; വിക്ഷേപണം മെയ് 22ന് ശ്രീഹരിക്കോട്ടയില്‍

Published

|

Last Updated

ബെംഗളൂരു: പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ളവ നിരീക്ഷിക്കാൻ പര്യാപ്തമാവുന്ന റഡാർ ഇമേജിംഗ് സാറ്റലൈറ്റ് ഐ എസ് ആർ ഒ ഈ മാസം 22ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും. ഇന്ത്യൻ അതിർത്തികളിലെ എല്ലാ ഭീഷണികളെയും ഇല്ലാതാക്കാൻ ഉപഗ്രഹത്തിന്റെ പ്രവർത്തനം സഹായകരമാവുമെന്ന് ഐ എസ് ആർ ഒ അധികൃതർ പറഞ്ഞു. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് റിസാറ്റ് ഉപഗ്രഹ പദ്ധതിക്ക് ഇന്ത്യ തുടക്കമിട്ടത്.

536 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് 24 മണിക്കൂറും ഉപഗ്രഹം അതിർത്തികൾ നിരീക്ഷിക്കുക. ഐ എസ് ആർ ഒ നേരത്തേ വിക്ഷേപിച്ചതിനേക്കാളും ഉയർന്ന ശേഷിയുള്ളതാണ് റിസാറ്റ് പരമ്പരയിൽ പെട്ട റിസാറ്റ്2 ബി ആർ 1. പുറമെ നിന്നും പഴയ ഉപഗ്രഹത്തെ പോലെയാണ് കാഴ്ചയെങ്കിലും ഘടനയിൽ കാര്യമായ വ്യത്യാസമുണ്ടെന്ന് ഐ എസ് ആർ ഒ അറിയിച്ചു.

---- facebook comment plugin here -----

Latest