Connect with us

Kozhikode

ദർസുകൾ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ അടിവേരുകൾ: സയ്യിദ് അലി ബാഫഖി

Published

|

Last Updated

അസ്സ്വുഫ്ഫ യൂനിറ്റ് ദർസിന്റെ ജില്ലാതല ഉദ്ഘാടനം സയ്യിദ് അലി ബാഫഖി തങ്ങൾ
നിർവഹിക്കുന്നു

കോഴിക്കോട്: ലോകത്തുടനീളം പടർന്നു നിൽക്കുന്ന ഇസ്‌ലാമിക പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും അടിവേരുകൾ ദർസുകളാണെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പറഞ്ഞു. കൊയിലാണ്ടി ഖൽഫാൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന അസ്സ്വുഫ്ഫ യൂനിറ്റ് ദർസിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങൾ.

എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് സ്വാലിഹ് തുറാബ് അസ്സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്മുഹമ്മദലി സഖാഫി വള്ളിയാട് മുഖ്യ പ്രഭാഷണം നടത്തി. അഫ്‌സൽ കൊളാരി, മുനീർ സഖാഫി, കലാം മാവൂർ, ടി കെ അബ്ദുല്ലക്കുട്ടി ഹാജി, സയ്യിദ് ഉസ്മാൻബാഫഖി, അബ്ദുൽ കരീം നിസാമി സംബന്ധിച്ചു.

ഇസ്‌ലാമിക വിശ്വാസികൾക്ക് അടിസ്ഥാനമായി ലഭിക്കേണ്ട വിധിവിലക്കുകൾ, കർമ ശാസ്ത്രം, വിശ്വാസാചാരങ്ങൾ, സംസ്‌കാരം എന്നിവ അടിസ്ഥാനമാക്കി എസ് വൈ എസിന്റെ എല്ലാ യൂനിറ്റുകളിലും അസ്സ്വുഫ്ഫ ദർസിന്റെ രണ്ടാംഘട്ടം നടക്കും. അബ്ദുൽ ഹകീം മുസ്‌ലിയാർ കാപ്പാട് സ്വാഗതവും അൻഷാദ് സഖാഫി നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest