Connect with us

National

ബി ജെ പിയുമായി നേരിട്ട് ഏറ്റുമുട്ടുന്നിടത്ത് എന്തുകൊണ്ട് പ്രിയങ്ക പ്രചാരണം നടത്തുന്നില്ല: കെജ്രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: മതനിരപേക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സമയം പാഴാക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ബി ജെ പിക്കെതിരെ നേരിട്ടുള്ള പോരാട്ടത്തിന് രാഹുല്‍ഗാന്ധിയും പ്രിയങ്കയും തയ്യാറാകുന്നില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി എ എ പിക്ക് സഖ്യം ഉണ്ടാക്കാന്‍ പറ്റാത്തത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബി ജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും പ്രചാരണം നടത്താന്‍ പ്രിയങ്ക തയ്യാറാകുന്നില്ല. ഉത്തര്‍പ്രദേശില്‍ ബി ജെ പിയെ വെല്ലുവിളിച്ച് കടുത്ത പോരാട്ടം നടത്തുന്ന എസ് പി- ബി എസ് പി സഖ്യത്തിനെതിരയാണ് പ്രിയങ്കയുടെ പ്രചാരണം. ഡല്‍ഹിയില്‍ എ എ പിക്കെതിരെ പ്രയിങ്ക റോഡ് ഷോ നടത്തുകയാണ്. പ്രതിപക്ഷ ഐക്യം തകര്‍ക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.

 

Latest