Connect with us

Thrissur

രോഗശയ്യയിലും ഇത്തവണയും റമസാൻ വ്രതം മുടക്കാതെ ആര്യമഹർഷി

Published

|

Last Updated

കുന്ദംകുളം: രോഗശയ്യയിലാണെങ്കിലും പതിവുപോലെ ഈ വർഷവും റമസാൻ നോമ്പനുഷ്ടിക്കുകയാണ് ആര്യമഹർഷി.
നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ് രോഗശയ്യയിൽ കിടക്കുന്ന മഹർഷിക്ക് പരസഹായം കൂടാതെ കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ സാധ്യമല്ല. എങ്കിലും കാലങ്ങളായി അനുഷ്ഠിക്കുന്ന റമസാൻ വ്രതത്തിന് മുടക്ക് വരാൻ പാടില്ല എന്ന ദൃഢ നിശ്ചയതോടെ മതസൗഹാർദ സന്ദേശവുമായി ആര്യമഹർഷി റമസാൻ വ്രതം അനുഷ്ഠിക്കുകയാണ്. മഹർഷിയുടെ ആര്യലോക് ആശ്രമത്തിൽ അദ്ദേഹത്തോടപ്പം നിരവധി മുസ്‌ലിം സുഹൃത്തുക്കൾ നോമ്പ് തുറക്കാനും എത്തുക പതിവാണ്.

Latest