Connect with us

Malappuram

ഹജ്ജ്: എയർപോർട്ടിലെ ഒരുക്കങ്ങൾ വിലയിരുത്തി

Published

|

Last Updated

ഹജ്ജ് യാത്രാ ഒരുക്കങ്ങൾ വിലയിരുത്താൻ കരിപ്പൂർ എയർപോർട്ടിൽ ചേർന്ന
വിവിധ ഏജൻസി പ്രതിനിധികളുടെ യോഗം

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം ഹജ്ജ് എമ്പാർക്കേഷനായി വീണ്ടും അംഗീകാരമായതോടെ വിമാനത്താവളത്തിൽ ഹജ്ജ് യാത്രക്കുള്ള ഒരുക്കങ്ങൾ വിലയിരുത്തി. വിമാനത്താവള കോൺഫ്രൻസ് ഹാളിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ വിവിധ ഏജൻസികളുടെ യോഗം ചേർന്നു. എയർപോർട്ട് ഡയറക്‍ടർ ശ്രീനിവാസ റാവു, കസ്റ്റംസ്, എമിഗ്രേഷൻ, സഊദി എയർലൈൻസ്, ഫയർ സർവീസ്, സി ഐ എസ് എഫ് തുടങ്ങി വിവിധ ഏജൻസികളുടെ പ്രതിനിധികൾ സംബന്ധിച്ചു.

വിമാനത്താവളത്തിലെ പഴയ ആഭ്യന്തര ടെർമിനൽ ഹജ്ജ് ടെർമിനലായി ഉപയോഗപ്പെടുത്തുന്നതിന് എയർപോർട്ട് അതോറിറ്റി വിട്ടു നൽകും. അതേസമയം, ഹാജിമാരുടെ ലഗേജ് പരിശോധന ഹജ്ജ് ക്യാമ്പിൽ നടത്തുന്നത് ഹാജിമാർക്ക് ഏറെ ആശ്വാസമാകുന്നതിനാൽ ഇക്കാര്യം കസ്റ്റംസ് വിഭാഗത്തോടാവശ്യപ്പെട്ടിട്ടുണ്ട്. വിഷയം പരിഗണിക്കാമെന്ന് കസ്റ്റംസ് അറിയിച്ചു. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ എച്ച് മുസമ്മിൽ ഹാജി, പി അബ്ദുർ‍റഹ്‍മാൻ, അസിസ്റ്റന്റ് സെക്രട്ടറി ടി കെ അബ്ദുർ‍റഹ്‍മാൻ, പി കെ ഹസൈൻ, എസ് വി ശിറാസ് സംബന്ധിച്ചു.

---- facebook comment plugin here -----

Latest