Connect with us

Kerala

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക്: തൃശൂര്‍ പൂരത്തിന് ഒരു ആനയെയും വിട്ടുനല്‍കില്ലെന്ന് ഉടമകള്‍

Published

|

Last Updated

തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കില്‍ പ്രതിഷേധിച്ച് തൃശൂര്‍ പൂരത്തിന് മറ്റ് ആനകളെ വിട്ടുനല്‍കില്ലെന്ന് ആന ഉടമകള്‍. മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ വിട്ട് നല്‍കേണ്ടെന്നും ആന ഉടമകളുടെ യോഗം തീരുമാനിച്ചു. മന്ത്രിതല യോഗത്തിലെ തീരുമാനം സര്‍ക്കാര്‍ അട്ടിമറിച്ചു. തെച്ചിക്കോട് കാവ് രാമചന്ദ്രന്റെ വിലക്ക് പിന്‍വലിക്കുംവരെ ബഹിഷ്‌ക്കരണം തുടരുമെന്നും ആന ഉടമകള്‍ പറഞ്ഞു. ആനകളെ പീഡിപ്പിച്ച് ഉടമകള്‍ കോടികള്‍ ഉണ്ടാക്കുന്നതായ വനംമന്ത്രി രാജുവിന്റെ പ്രസ്താവനക്കെതിരെയും യോഗത്തില്‍ വിമര്‍ശനമുണ്ടായി.

പലപ്പോഴും ആക്രമാസക്തായതിനാലാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് ഇത്തവണ സര്‍ക്കാര്‍ വലിക്ക് ഏര്‍പ്പെടുത്തിയത്. അക്രമാസക്തമായ ആനയെ ആളുകള്‍ കൂടുന്നിടത്ത് കൊണ്ടുവരാന്‍ പറ്റില്ലെന്ന തീരുമാനം പുനപ്പരിശോധിക്കില്ലെന്ന് കലക്ടര്‍ അനുപമ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതിനിടെ ആന ഉടമകളുടെ ഭാഗത്ത് നിന്നുണ്ടായ തീരുമാനം നിര്‍ഭാഗ്യകരമാണെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പ്രതികരിച്ചു. പൂരത്തെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം ആന ഉടമകള്‍ എടുക്കില്ലെന്നാണ് കരുതുന്നത്. ആന ഉടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു

 

Latest