Connect with us

Kerala

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു

Published

|

Last Updated

അഗളി: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഷോളയൂര്‍ ചന്തക്കടയില്‍ ഹോട്ടല്‍ നടത്തുന്ന രങ്കസ്വാമി കൗണ്ടര്‍ ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങിയത്.

ഹോട്ടലില്‍ നിന്ന് പുറത്തേക്കിറങ്ങിയ രങ്കസ്വാമി ആനക്കു മുന്നില്‍ പെടുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ ആന രങ്കസ്വാമിയുടെ വയറ്റില്‍ കുത്തുകയും തലക്കു ചവിട്ടുകയുമായിരുന്നു. ഇയാളെ ഗുരുതരാവസ്ഥയില്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കാട്ടാന ശല്യത്തെ കുറിച്ച് വനം വകുപ്പിന് നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഒരു വര്‍ഷത്തിനിടെ ആറുപേരെ കാട്ടാന കൊന്നതായും ഇരുപതില്‍ പരം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായും നാട്ടുകാര്‍ പറഞ്ഞു.

Latest