Connect with us

Malappuram

പ്ലസ്ടു ഫലം: എപ്ലസ് കൂടുതല്‍ മലപ്പുറത്ത്

Published

|

Last Updated

തിരുവനന്തപുരം: എസ് എസ് എല്‍ സിയിലെ എപ്ലസ് നേട്ടത്തിനു പിന്നാലെ ഹയര്‍സെക്കന്‍ഡറിയിലും നേട്ടമാവര്‍ത്തിച്ച് മലപ്പുറം. ഏറ്റവും കൂടുതല്‍ എപ്ലസ് നേടിയ ജില്ല മലപ്പുറം തന്നെ.

ഇത്തവണ സംസ്ഥാനത്ത് പരീക്ഷ എഴുതിയ 14244 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടാനായി. 1200 ഇല്‍ 1200 നേടാനായത് 183 പേര്‍ക്കാണ്. കഴിഞ്ഞ വര്‍ഷം ഇത് 180 ആയിരുന്നു. ഇതില്‍ 1865 പേരാണ് മലപ്പുറത്ത് നിന്ന് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചത്.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ ജില്ലയും മലപ്പുറം തന്നെയാണ്. 54884 പേരാണ് പരീക്ഷയെഴുതിയത്. കുറവ് വയനാട് ജില്ലയിലാണ്. 9093 പേരാണ് വയനാട്ടില്‍ പരീക്ഷയെഴുതിയത്.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്ക് സജ്ജമാക്കിയ സ്‌കൂളും മലപ്പുറത്താണ്. ജിഎച്എസ്എസ് തിരൂരങ്ങാടിയാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തിയ സര്‍ക്കാര്‍ സ്‌കൂള്‍. 605 വിദായര്‍ഥികളാണ് ഇവിടെ ഇത്തവണ പരീക്ഷയെഴുതിയത്.

Latest