Connect with us

National

തേജ് ബഹാദൂറിന്റെ പത്രിക തള്ളിയ നടപടി; കമ്മീഷന്റെ വിശദീകരണം തേടി സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: വാരണാസിയില്‍ സമര്‍പ്പിച്ച തന്റെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ ബി എസ് എഫ് മുന്‍ ജവാനും സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ തേജ് ബഹാദൂര്‍ യാദവ് നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പു കമ്മീഷന്റെ വിശദീകരണം തേടി. 24 മണിക്കൂറിനുള്ളില്‍ നിലപാട് അറിയിക്കാനാണ് കോടതി നിര്‍ദേശം.

ബി എസ് എഫില്‍ നിന്ന് പുറത്താക്കിയ കാര്യം ബഹാദൂര്‍ നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയില്ലെന്നു പറഞ്ഞാണ് വരണാധികാരി പത്രിക തള്ളിയത്. സൈന്യം, സര്‍ക്കാര്‍ സര്‍വീസ് എന്നിവയില്‍ നിന്ന് പുറത്താക്കപ്പെടുന്നവര്‍ക്ക് അഞ്ചു വര്‍ഷക്കാലം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും പത്രിക തള്ളിക്കൊണ്ട് വരണാധികാരി വ്യക്തമാക്കിയിരുന്നു.

എന്നാല്‍, അന്യായമായാണ് തന്റെ പത്രിക തള്ളിയതെന്ന് ആരോപിച്ച തേജ് ബഹാദൂര്‍ വരണാധികാരിയുടെ നടപടിയെ ചോദ്യം ചെയ്ത് പരമോന്നത കോടതിയെ സമീപിക്കുകയായിരുന്നു. വരണാധികാരി ചൂണ്ടിക്കാട്ടിയ ജനപ്രാതിനിധ്യ നിയമത്തിലെ ഒമ്പതാം വകുപ്പ് അച്ചടക്ക നടപടി നേരിടുന്നവര്‍ക്ക് ബാധകമല്ലെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Latest