Connect with us

National

കാശ്മീരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബി ജെ പി നേതാക്കള്‍ പണം നല്‍കുന്ന ദൃശ്യം പുറത്ത്

Published

|

Last Updated

ശ്രീനഗര്‍: കാശ്മീരിലെ ലഡാക്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബി ജെ പി സംസ്ഥാന അധ്യക്ഷനും എം എല്‍ എയും പണമടങ്ങിയ കവറുകള്‍ കൈമാറുന്നതിന്റെ സി സി ടിവി ദൃശ്യങ്ങള്‍ പുറത്ത്.

മാധ്യമപ്രവര്‍ത്തകരെ ബി ജെ പി പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ലഡാക്ക് പ്രസ്‌ക്ലബ്ബിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

ആരോപണം നിഷേധിക്കുകയും പ്രസ് ക്ലബിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും പറഞ്ഞ ജമ്മുകാശ്മീര്‍ ബി ജെ പി അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന തന്നെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം കൈമാറുന്നതായി സി സി ടിവി ദൃശ്യങ്ങളില്‍ കാണുന്നത്. പാര്‍ട്ടി എം എല്‍ എയായ വിക്രം രണ്‍ദ് വെയും പണം നല്‍കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.