Connect with us

Education

ചരിത്രത്തിലാദ്യം; പ്ലസ്‌വണ്‍ ക്ലാസുകളും ജൂണ്‍ മൂന്ന് മുതല്‍

Published

|

Last Updated

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ച് അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ മുഴുവന്‍ ക്ലാസുകള്‍ക്കുമൊപ്പം തന്നെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

ഇത്തവണ ജൂണ്‍ മൂന്നിനു തന്നെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. സിബിഎസ്ഇ, ഐസിഎസ് പരീക്ഷ ഫലങ്ങള്‍ ഇത്തവണ നേരത്തെ അറിഞ്ഞതിനാലാണിത്.

Also Read: ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; വിജയം 84.33%

ഏകജാലക അപേക്ഷ മേയ് 10 മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ട്രയല്‍ അലോട്‌മെന്റ് മേയ് 20നും ആദ്യ അലോട്‌മെന്റ് മേയ് 24 ഉം പ്രസിദ്ധീകരിക്കും. മുഖ്യഅലോട്‌മെന്റുകളില്‍ ഭൂരിഭാഗം സീറ്റുകളിലും പ്രവേശനം നല്‍കി ജൂണ്‍ മൂന്നിന് തന്നെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. കേരളത്തന്റെ ചരിത്രത്തില്‍ ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ളവര്‍ക്ക് ഒരുമിച്ച് ക്ലാസുകള്‍ ആരംഭിക്കുന്നത് ഇതാദ്യമാണ്. അധ്യായന വര്‍ഷാരംഭത്തില്‍ തന്നെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കും അധ്യായനമാരംഭിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നതെന്ന്് വിദ്യാഭ്യാസ ഡയറക്ടര്‍ ഷാജഹാന്‍ അറിയിച്ചു.

അടുത്ത അധ്യാനവര്‍ഷം 203 പ്രവര്‍ത്തിനങ്ങളാണ് ഉണ്ടാകുക. അത് പൂര്‍ണമായും പ്ലസ് വണ്‍ ക്ലാസുകള്‍ക്കും ലഭ്യമാകും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 226 പ്രവര്‍ത്തിദിനങ്ങളുണ്ടാകും.