Connect with us

Achievements

പ്ലസ്ടു ഫലം: മികവു കാട്ടി സര്‍ക്കാര്‍ സ്‌കൂളുകള്‍

Published

|

Last Updated

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറിയിലും മികവു പുലര്‍ത്തി സര്‍ക്കാര്‍ സ്‌കൂളുകള്‍. റെഗുലര്‍ സ്‌കൂള്‍ ഗോയിംഗ് മേഖലയില്‍ സര്‍ക്കാര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയ 155487 വിദ്യാര്‍ഥികളില്‍ 129118 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. 83.04% ആണ് വിജയം. കഴിഞ്ഞ വര്‍ഷം ഇത് 82.18% ആയിരുന്നു.

നൂറുമേനി നേടിയ സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണം 12 ആണ്. കഴിഞ്ഞ വര്‍ഷം 8 ആയിരുന്നു.

മലപ്പുറം ജില്ലയിലെ ജിഎച്എസ്എസ് തിരൂരങ്ങാടിയാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തിയ സര്‍ക്കാര്‍ സ്‌കൂള്‍. 605 വിദ്യാര്‍ഥികളാണ് ഇവിടെ ഇത്തവണ പരീക്ഷയെഴുതിയത്.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 28,571 പേര്‍ പരീക്ഷ എഴുതിയതില്‍ 22878 പേരാണ് വിജയിച്ചത്. 80.07% ആണ് വിജയം. എയ്ഡഡില്‍ അഞ്ചും സര്‍ക്കാര്‍ വിഭാഗത്തില്‍ പതിനെട്ടും സ്‌കൂളുകളടക്കം 23 സ്‌കൂളുകള്‍ നൂറുമേനി കരസ്ഥമാക്കി. 63 പേരാണ് വി എച് എസ് ഇയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയത്.

എയ്ഡഡ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 187292 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹരായത് 161751 പേരാണ്. 86.36% വിജയം നേടി. കഴിഞ്ഞ വര്‍ഷം ഇത് 86.14% ആയിരുന്നു.

അണ്‍ എയ്ഡഡ് മേഖലയില്‍ പരീക്ഷ എഴുതിയവര്‍ 26235 ആയിരുന്നു. 20289 പേര്‍ വിജയിച്ചു. വിജയ ശതമാനം 77.34% ആണ്. കഴിഞ്ഞ വര്‍ഷം 76.47% ആയിരുന്നു.

സ്‌പെഷ്യല്‍ സ്‌കൂള്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയ 220 പേരില്‍ 217 പേര്‍ വിജയിച്ചു. 98.64% ആണ് വിജയം. കഴിഞ്ഞ വര്‍ഷത്തില്‍ ഇത് 92.95% ആയിരുന്നു.

സ്‌കോള്‍ കേരള ഓപണ്‍ സ്‌കൂള്‍ വഴി പരീക്ഷ എഴുതിയവരില്‍ 25610 പേരാണ് വിജയിച്ചത്. വിജയശതമാനം: 43.48%.

Latest