Connect with us

Thiruvananthapuram

വിജയശതമാനം കൂടുതല്‍ സയന്‍സില്‍

Published

|

Last Updated

തിരുവനന്തപുരം: റഗുലര്‍ സ്‌കൂള്‍ ഗോയിംഗ് കോമ്പിനേഷന്‍ അടിസ്ഥാനത്തില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ വിജയ ശതമാനം സയന്‍സ് വിഭാഗത്തിലാണ്.

സയന്‍സ് വിഭാഗത്തില്‍ 179114 പേര്‍ പരീക്ഷ എഴുതിയതില്‍ 154112 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 86.04% ആണ് വിജയം.

ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 76,022 പേര്‍ പരീക്ഷ എഴുതിയതില്‍ 60681 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. വിജയ ശതമാനം 79.82%.

കൊമേഴ്സ് വിഭാഗത്തില്‍ 1,14,102 പേര്‍ പരീക്ഷ എഴുതിയതില്‍ 96,582 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. വിജയ ശതമാനം 84.65%.

Also Read: ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; വിജയം 84.33%

ടെക്നിക്കല്‍ വിഭാഗത്തില്‍ 1420 പേര്‍ പരീക്ഷ എഴുതിയതില്‍ 990 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. വിജയ ശതമാനം 69.72%. കഴിഞ്ഞ വര്‍ഷം 76.77% ആയിരുന്നു.

കലാമണ്ഡലത്തില്‍ പരീക്ഷ എഴുതിയ 78 പേരില്‍ 73 പേരും വിജയിച്ചു. വിജയ ശതമാനം 93.59%. കഴിഞ്ഞ തവണയിത് 82.11% ആയിരുന്നു.

റെഗുലര്‍ സ്‌കൂള്‍ ഗോയിംഗ് മേഖലയില്‍ സര്‍ക്കാര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയ 155487 വിദ്യാര്‍ഥികളില്‍ 129118 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. 83.04% ആണ് വിജയം. കഴിഞ്ഞ വര്‍ഷം ഇത് 82.18% ആയിരുന്നു.

എയ്ഡഡ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 187292 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹരായത് 161751 പേരാണ്. 86.36% വിജയം നേടി. കഴിഞ്ഞ വര്‍ഷം ഇത് 86.14% ആയിരുന്നു.

അണ്‍ എയ്ഡഡ് മേഖലയില്‍ പരീക്ഷ എഴുതിയവര്‍ 26235 ആയിരുന്നു. 20289 പേര്‍ വിജയിച്ചു. വിജയ ശതമാനം 77.34% ആണ്. കഴിഞ്ഞ വര്‍ഷം 76.47% ആയിരുന്നു.

സ്പെഷ്യല്‍ സ്‌കൂള്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയ 220 പേരില്‍ 217 പേര്‍ വിജയിച്ചു. 98.64% ആണ് വിജയം. കഴിഞ്ഞ വര്‍ഷത്തില്‍ ഇത് 92.95% ആയിരുന്നു.

സ്‌കോള്‍ കേരള ഓപണ്‍ സ്‌കൂള്‍ വഴി പരീക്ഷ എഴുതിയവരില്‍ 25610 പേരാണ് വിജയിച്ചത്. വിജയശതമാനം: 43.48%.

Latest