Connect with us

National

മോദിക്കെതിരെ രക്തംകൊണ്ട് കത്തെഴുതി അമേത്തി യുവാവ്

Published

|

Last Updated

ലഖ്‌നോ: രാജീവ് ഗാന്ധിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് സ്വന്തം രക്തംകൊണ്ട് കത്തെഴുതി അമേത്തി യുവാവ്.
ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രസ്താവനകളില്‍ നിന്ന് വിട്ട്‌നില്‍ക്കാന്‍ മോദിയോട് ആവശ്യപ്പെടണമെന്ന് ചൂണ്ടിക്കാട്ടി മനോജ് കശ്യപ് എന്ന യുവാവാണ് കത്തയച്ചത്.
അമേത്തിയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം മുന്‍പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയ്‌ക്കെതിരായ പ്രസ്താവന അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. അദ്ദേഹത്തെ കൊലപ്പെടുത്തിയവര്‍ക്കൊപ്പം നില്‍ക്കുന്നതാണ് മോദിയുടെ പ്രസ്താവനകളെന്നും കത്തില്‍ പറയുന്നു.
നേരത്തെ യു പിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മോദി നടത്തിയ അഭിപ്രായ പ്രകടനമാണ് ഇത്തരം ഒരു കത്തിലേക്ക് യുവാവിനെ പ്രേരിപ്പിച്ചത്. ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി മരിച്ചതെന്നായിരുന്നു മോദിയുടെ പ്രസ്താവന. ഇതില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.