Connect with us

National

തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ ഹരജിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ കോണ്‍ഗ്രസിന്റെ ഹരജി സുപ്രീംകോടതി തള്ളി. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത്ഷാക്കും ക്ലീന്‍ ചിറ്റ് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്.

സൈന്യത്തെ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ട് പിടിക്കുന്നതടക്കമുള്ള നിരവധി പരാതികള്‍ പ്രധാനമന്ത്രിക്കും അമിത് ഷാക്കുമെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതിനെല്ലാം ക്ലീന്‍ ചിറ്റ് നല്‍കുന്ന നടപടിയാണ് കമ്മീഷന്‍ കൈകൊണ്ടത്. പ്രധാനമന്ത്രിക്ക് എട്ട് പരാതികളില്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടിക്കെതിരെ പെട്ടന്ന് ഒരു തീരുമാനം ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് സുപ്രീംകോടതിക്ക് മുമ്പിലെത്തിയത്.
പുതിയ സാഹചര്യത്തില്‍ കമ്മീഷന്റെ നടപടികളില്‍ ഒരു തിരുത്തലും നടത്താന്‍ സുപ്രീംകോടതി തയ്യാറായില്ല.

കമ്മീഷന്റെ നടപടി തെറ്റെന്ന് തെളിയിക്കുന്ന തെളിവുകളുമായി കോണ്‍ഗ്രസിന് വേണമെങ്കില്‍ വീണ്ടും സമീപിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.
എന്നാല്‍ കോണ്‍ഗ്രസ് പുതിയ ഹരജി നല്‍കിയാലും വേനലവധിക്ക് കോടതിക്ക് ഉടന്‍ പിരിയുന്നതിനാല്‍ ഇനി തിരഞ്ഞെടുപ്പ് കഴിയുന്നതിനിടക്ക് ഒരു നടപടി ഇതില്‍ ഉണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

 

Latest