Connect with us

International

ലാഹോറിലെ സൂഫി ദര്‍ഗയില്‍ സ്‌ഫോടനം; പോലീസുകാര്‍ ഉള്‍പ്പടെ എട്ടുപേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ലാഹോര്‍: പാക്കിസ്ഥാനില്‍ ലാഹോറിലെ ദാത്ത ദര്‍ബാര്‍ സൂഫി ദര്‍ഗയിലുണ്ടായ സ്‌ഫോടനത്തില്‍ പോലീസുകാര്‍ ഉള്‍പ്പടെ എട്ടുപേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്കു പരുക്കേറ്റു. ദര്‍ഗയിലേക്ക് സ്ത്രീകള്‍ പ്രവേശിക്കുന്ന ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന പോലീസ് വാഹനങ്ങള്‍ക്കു സമീപത്താണ് സ്‌ഫോടനമുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടന്നു വരികയാണ്. സ്‌ഫോടനം നടത്തിയത് ആരാണെന്ന കാര്യം അറിവായിട്ടില്ല.

അന്വേഷണം ദക്ഷിണേഷ്യയിലെ ഏറ്റവും വലുതും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതുമായ ഈ ദര്‍ഗക്കു നേരെ 2010ലും ആക്രമണം നടന്നിരുന്നു. അന്നത്തെ ചാവേറാക്രമണത്തില്‍ 40 പേരാണ് കൊല്ലപ്പെട്ടത്.

Latest