Connect with us

National

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

Published

|

Last Updated

ദന്തേവാദ: ഛത്തീസ്ഗഢില്‍ ദന്തേവാദ ജില്ലയില്‍ ഗോന്‍ദെറാസ് ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും.

ബുധനാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവ സ്ഥലത്തു നിന്ന് തോക്കുകളും വെടിക്കോപ്പുകളും ഉള്‍പ്പടെയുള്ള ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.