Connect with us

International

യു എസ് സ്‌കൂളില്‍ വിദ്യാര്‍ഥി സഹപാഠികള്‍ക്കു നേരെ വെടിയുതിര്‍ത്തു; ഒരാള്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ലോസ് ഏഞ്ചല്‍സ്: യു എസിലെ വിദ്യാലയത്തില്‍ ചൊവ്വാഴ്ചയുണ്ടായ വെടിവെപ്പില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. 15 പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ എട്ടു പേരുടെ നില ഗുരുതരമാണ്.

കൊളറാഡോ ഹൈലാന്‍ഡ്‌സ് റാഞ്ച് എസ് ടി ഇ എം സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ഡെവണ്‍ എറിക്‌സണ്‍ (18) എന്ന വിദ്യാര്‍ഥി സഹപാഠികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിനുള്ള പ്രകോപനം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.