Connect with us

Ongoing News

ഐ പി എല്‍: ചെന്നൈയെ തകര്‍ത്ത് മുംബൈ ഫൈനലില്‍

Published

|

Last Updated

ചെന്നൈ: മുംബൈ ഇന്ത്യന്‍സ് ഐ പി എല്ലിന്റെ ഫൈനലില്‍. ചൊവ്വാഴ്ച നടന്ന പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംിഗ്‌സിനെ ആറു വിക്കറ്റിന് തറപറ്റിച്ചാണ് മുംബൈ കലാശക്കളിക്ക് അര്‍ഹത നേടിയത്. ഇത് അഞ്ചാം തവണയാണ് മുംബൈ ഐ പി എല്ലിന്റെ ഫൈനലിലെത്തുന്നത്.

മുംബൈയുടെ സ്പിന്നില്‍ വട്ടം കറങ്ങിയ ചെന്നൈയുടെ ബാറ്റിംഗ് 131 റണ്‍സില്‍ അവസാനിച്ചു. ഒമ്പതു പന്തുകളും ആറു വിക്കറ്റും ശേഷിക്കെ മുംബൈ ഇതിനെ മറികടന്നു. തകര്‍ച്ചയോടെയായിരുന്നു താരതമ്യേന ചെറിയ സ്‌കോറിനെ പിന്തുടര്‍ന്ന മുംബൈയുടെ തുടക്കം. ഫോമിലുള്ള രോഹിത് ശര്‍മയും ഡികോക്കും പെട്ടെന്നു തന്നെ കൂടാരം കയറി. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവാണ് ടീമിനെ വിജയത്തിലേക്കു നയിക്കുന്ന പ്രകടനം പുറത്തെടുത്തത്. 54 പന്തില്‍ 71 റണ്‍സായിരുന്നു സൂര്യകുമാറിന്റെ സംഭാവന. ഇഷാന്‍ കിഷന്‍ (28), ഹാര്‍ദിക് പാണ്ഡ്യ (13) എന്നിവരും തിളങ്ങി.

മുംബൈയുടെ രണ്ടു വിക്കറ്റുകള്‍ ഇമ്രാന്‍ താഹിര്‍ വീഴ്ത്തിയപ്പോള്‍ ഹര്‍ഭജനും ചഹലും ഓരോ വിക്കറ്റ് പങ്കിട്ടു.
ടോസ് നേടിയിട്ടും മികച്ച സ്‌കോര്‍ മുംബൈയുടെ മുന്നില്‍ വെക്കാന്‍ ചെന്നൈക്കു കഴിഞ്ഞില്ല. 37ല്‍ 42 നേടിയ അമ്പാട്ടി റായിഡുവാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. നായകന്‍ എം എസ് ധോണി 29 പന്തില്‍ 37 റണ്‍സ് അടിച്ചെടുത്ത് പുറത്താകാതെ നിന്നു. 26ല്‍ 26 നേടിയ മുരളി വിജയിയും മോശമല്ലാത്ത പ്രകടനം നടത്തി.

Latest