Connect with us

National

രാജ്യത്തെ ഒരു മുഖ്യമന്ത്രി ആക്രമിക്കപ്പെടാന്‍ വഴിയൊരുക്കിയ മോദി കപട ദേശീയവാദി: കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കപട ദേശീയവാദിയെന്ന് വിശേഷിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാജ്യത്തെ ഒരു മുഖ്യമന്ത്രി ആക്രമിക്കപ്പെടാന്‍ വഴിയൊരുക്കിയ ഒരു പ്രധാന മന്ത്രി എങ്ങനെയാണ് ദേശീയവാദിയാവുകയെന്ന് കെജ്‌രിവാള്‍ ചോദിച്ചു.

രാജ്യത്തെ ഏതു മുഖ്യമന്ത്രിയുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ പ്രധാന മന്ത്രി പദത്തിലിരിക്കുന്നയാള്‍ക്ക് പ്രത്യക്ഷ ഉത്തരവാദിത്തമുണ്ട്. എന്നാല്‍, ഡല്‍ഹി മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വഴിയൊരുക്കുന്ന നിലപാടാണ് മോദിയുടെ ഭാഗത്തു നിന്നുണ്ടായത്. മോദിയുടെ പാക് നയത്തെ വിമര്‍ശിച്ചതാണ് തനിക്കെതിരായ ആക്രമണത്തിനു പിന്നില്‍-കെജ്‌രിവാള്‍ പറഞ്ഞു.

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നാലെ പാക് ദേശീയ ദിനത്തില്‍ ആ രാജ്യത്തിന്റെ പ്രധാന മന്ത്രിക്കു രഹസ്യ സന്ദേശം അയച്ചയാളാണ് മോദി. പകരം നരേന്ദ്ര മോദി വീണ്ടും ഇന്ത്യന്‍ പ്രധാന മന്ത്രിയാവട്ടെ എന്ന് പാക് പ്രധാന മന്ത്രി ആശംസിക്കുകയും ചെയ്തുവെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

Latest