Connect with us

Education

ഐ എച്ച് ആർ ഡി ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ 11-ാം സ്റ്റാന്റേർഡ് പ്രവേശനം

Published

|

Last Updated

ഐ എച്ച് ആർ ഡിക്ക് കീഴിൽ പ്രവർത്തിക്കുന്ന ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 2019-20 അധ്യയന വർഷത്തിൽ പതിനൊന്നാം സ്റ്റാന്റേർഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

📌 എസ് എസ് എൽ സിയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം.
📌 ഉയർന്ന പ്രായപരിധി 2019 ഏപ്രിൽ ഒന്നിന് 20 വയസ്സ്. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് പ്രായപരിധി 22 വയസ്സ്.
📌 അപേക്ഷാഫാറവും വിവരണവും www.ihrd.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് പ്രിന്റ് ചെയ്‌തെടുക്കുകയോ, അതത് സ്‌കൂളുകളിൽ നിന്നും നേരിട്ട് വാങ്ങുകയോ ചെയ്യാം.

📌 പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് സഹിതം (പട്ടികജാതി-വർഗ വിദ്യാർത്ഥികൾക്ക് 50 രൂപ) മേയ് 30 ന് മൂന്ന് മണിക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളിൽ ലഭിക്കണം.

📌 ഓരോ സ്‌കൂളിനും പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കി അഡ്മിഷൻ നടത്തുന്നതിനാൽ വിദ്യാർത്ഥികൾ ആഗ്രഹിക്കുന്ന സ്‌കൂളിലേക്ക് അപേക്ഷ നൽകണം.
📌 അപേക്ഷ അയയ്ക്കുന്ന കവറിന് പുറത്ത് പതിനൊന്നാം സ്റ്റാന്റേർഡ് പ്രവേശനത്തിനുള്ള അപേക്ഷ-2019-20 എന്ന് വ്യക്തമായി എഴുതിയിരിക്കണം.

---- facebook comment plugin here -----

Latest