Connect with us

Education

സ്‌കോള്‍ കേരള: ഡി സി എ. പരീക്ഷ ജൂണ്‍ രണ്ടിന് ആരംഭിക്കും

Published

|

Last Updated

തിരുവനന്തപുരം: സ്‌കോള്‍ കേരള-നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സ് (ഡി സി എ) നാലാം ബാച്ചിന്റെ പൊതുപരീക്ഷ ജൂണ്‍ രണ്ടിന് ആരംഭിക്കും. പ്രായോഗിക പരീക്ഷ ജൂണ്‍ രണ്ട്, എട്ട്, ഒന്‍പത്, 15 തിയതികളിലും, തിയറി പരീക്ഷ ജൂണ്‍ 16, 22, 23, 29, 30 തീയതികളിലും അതത് പഠന കേന്ദ്രങ്ങളില്‍ നടക്കും.

പരീക്ഷാ ഫീസ് പിഴ കൂടാതെ മേയ് പത്ത് മുതല്‍ 16 വരെയും 20 രൂപ പിഴയോടെ മെയ് 17 മുതല്‍ 20 വരെയും സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകളില്‍ അടയ്ക്കാം. 700 രൂപയാണ് ആകെ പരീക്ഷാ ഫീസ്. www.scolekerala.org എന്ന വെബ്സൈറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള യൂസര്‍നെയിം, പാസ്വേഡ് എന്നിവ ഉപയോഗിച്ച് ജനറേറ്റ് ചെയ്തെടുക്കുന്ന ചെലാനില്‍ ആണ് ഫീസ് അടയ്ക്കേണ്ടത്. സ്‌കോള്‍ കേരള വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അപേക്ഷാഫോറം പൂരിപ്പിച്ച്, ഫീസ് ഒടുക്കിയ അസല്‍ ചെലാന്‍, സ്‌കോള്‍ അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ബന്ധപ്പെട്ട പഠന കേന്ദ്രം പ്രിന്‍സിപ്പാള്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഇന്റേണല്‍ പരീക്ഷക്ക് 40% മാര്‍ക്കും സമ്പര്‍ക്ക ക്ലാസില്‍ പങ്കെടുത്ത 75% ഹാജരുമാണ് പരീക്ഷ എഴുതാനുള്ള യോഗ്യത.

ഡി സി എ. ഒന്ന് മുതല്‍ മൂന്ന് വരെ ബാച്ചുകളില്‍ കോഴ്സ് പൂര്‍ത്തിയാക്കിയവരില്‍ പരീക്ഷാ ഫീസ് അടയ്ക്കാത്തവര്‍ക്കും മുന്‍ പരീക്ഷകളില്‍ നിര്‍ദിഷ്ട യോഗ്യത നേടാത്തവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ജൂണിലെ പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിശദാംശങ്ങള്‍ക്ക് www.scolekerala.org. ഫോണ്‍: 0471-2342950, 2342271.

---- facebook comment plugin here -----

Latest