Connect with us

Ongoing News

രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശത്തിലും മോദിക്ക് ക്ലീന്‍ ചിറ്റ്‌

Published

|

Last Updated

ഡല്‍ഹി: രാജീവ് ഗാന്ധിക്കെതിരായ അഴിമതി പരാമര്‍ശത്തിലും നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ്. പരാമര്‍ശം ചട്ടലംഘനമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. ഇത് ഒമ്പതാമത്തെ പരാതിയിലാണ് മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്.

രാജീവ് ഗാന്ധിയെക്കുറിച്ച് ഒന്നാം നമ്പര്‍ അഴിമതിക്കാരനാണ് എന്നായിരുന്നു യുപിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ മോദി പറഞ്ഞത്. ഈ പരാമര്‍ശം കോണ്‍ഗ്രസ് വലിയ വിഷയമായി ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നു. പ്രഥമദൃഷ്ട്യാ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം തിരഞ്ഞെടുപ്പ് ചട്ടലംഘനമായി കാണുന്നില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തിയത്.

വോട്ടെടുപ്പ് ദിവസം അഹമ്മദാബാദില്‍ റോഡ് ഷോ നടത്തിയെന്ന പരാതിയും കര്‍ണാടകയിലെ ചിത്ര ദുര്‍ഗയില്‍ നടത്തിയ ബാലാക്കോട്ട് മിന്നലാക്രമണത്തെ കുറിച്ചുള്ള പരാമര്‍ശത്തിലെ പരാതിയും കമ്മീഷന്‍ നേരത്തെ തള്ളിയിരുന്നു.

---- facebook comment plugin here -----

Latest