Connect with us

Kerala

ഫോനി: ഒഡീഷക്ക് കേരളം പത്തുകോടി നല്‍കും

Published

|

Last Updated

തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റില്‍ ദുരിത ബാധിതമായ ഒഡീഷക്ക് സഹായമായി പത്തു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കും. മന്ത്രിസഭായോഗത്തിന്റെതാണ് തീരുമാനം. ഒഡീഷ ആവശ്യപ്പെടുകയാണെങ്കില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിദഗ്ധ സംഘത്തെ അയക്കാനും തീരുമാനിച്ചിട്ടുണ്ട്.

പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനം മെയ് 27-ന് വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാനും തീരുമാനിച്ചു.