Connect with us

National

ഡല്‍ഹിയില്‍ സെപ്ടിങ്ക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടു പേര്‍ ശ്വാസംമുട്ടി മരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രോഹിണി മേഖലയിലെ പ്രേം നഗറില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ടു തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. ഗണേഷ് സാഹ (35), ദീപക് ലംബു (30) എന്നിവരാണ് മരിച്ചത്. ഇവരെ രക്ഷിക്കാനായി ടാങ്കില്‍ ഇറങ്ങിയ മറ്റു മൂന്നു പേരെ ഇതര തൊഴിലാളികള്‍ രക്ഷപ്പെടുത്തി സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രേം നഗറിലെ ഭാഗ്യ വിഹാര്‍ സ്വദേശികളാണ് ദുരന്തത്തില്‍ പെട്ട അഞ്ചു പേരും.

നിര്‍മാണത്തിലുള്ള ഒരു കെട്ടിടത്തിലെ സെപ്റ്റിക് ടാങ്കില്‍ ഇറങ്ങിയവരാണ് അപകടത്തിന് ഇരയായത്. കെട്ടിടത്തിന്റെ ഉടമക്കെതിരെ കേസെടുത്തതായി രോഹിണി ഡി സി പി. എസ് ഡി മിശ്ര പറഞ്ഞു.

Latest