Connect with us

National

ചീഫ് ജസ്റ്റിസിനെതിരായ പീഡന പരാതി: അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പരാതിക്കാരി

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ താന്‍ നല്‍കിയ ലൈംഗിക പീഡന പരാതിയുടെ പകര്‍പ്പ് നല്‍കണമെന്ന് പരാതിക്കാരിയായ മുന്‍ കോടതി ജീവനക്കാരി. ആവശ്യമുന്നയിച്ച് ആഭ്യന്തര അന്വേഷണ സമിതിയുടെ അധ്യക്ഷന്‍ ജസ്റ്റിസ് ബോബ്‌ദെക്ക് പരാതിക്കാരി കത്തയച്ചു.

ആരോപണത്തില്‍ കഴമ്പില്ലെന്നു പറഞ്ഞ് സമിതി പരാതി തള്ളിയിരുന്നു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി രംഗത്തെത്തിയത്. തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡന നിരോധന നിയമ പ്രകാരം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് അവര്‍ പറഞ്ഞു. പകര്‍പ്പ് നിഷേധിക്കുന്നത് നീതിക്കു നിരക്കാത്തതാണ്.

നീതിയില്‍ വിശ്വാസമില്ലാതാക്കുന്ന നടപടിയാണ് കോടതിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും തുടര്‍ നടപടികള്‍ അഭിഭാഷകരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും പരാതിക്കാരിയായ യുവതി നേരത്തെ പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest