Connect with us

Ongoing News

പോസ്റ്റല്‍ ബാലറ്റ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കി

Published

|

Last Updated

തിരുവനന്തപുരം:പോലീസ് ഉദ്യഗസ്ഥര്‍ക്ക് നല്‍കിയ പോസ്റ്റല്‍ ബാലറ്റ് റദ്ദ് ചെയ്ത് പുതിയ വോട്ടു ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കി. പോസ്റ്റല്‍ വോട്ടിംഗില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയെന്നാരോപിച്ചാണ് കത്ത് നല്‍കിയത്.

യു ഡി എഫ് സ്ഥാനാര്‍ഥികളായ കൊടുക്കുന്നില്‍ സുരേഷ്, കെ.മുരളീധരന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, എം എല്‍ എമാരായ കെ സി ജോസഫ്, വി എസ് ശിവകുമാര്‍ എന്നിവരടങ്ങുന്ന പ്രതിനിധിസംഘം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ നേരില്‍ കണ്ടാണ് ഇത് സംബന്ധിച്ച നിവേദനം നല്‍കിയത്.

സി പി എം അനുകൂല സംഘടനകളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗുരുതരവും ആസൂത്രിതവുമായ നീക്കമാണ് നടന്നിരിക്കുന്നതെന്ന് കെ പി സി സി പ്രതിനിധിസംഘം ആരോപിച്ചു. സി പി എമ്മിന്റേയും ഇടതുസര്‍ക്കാരിന്റേയും പിന്തുണയോടെയാണ് ഇത്തരമൊരു അട്ടിമറിക്ക് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സംഘം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടു.

വടകര ലോക്സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി കെ മുരളീധരനും മാവേലിക്കര മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷും തങ്ങളുടെ മണ്ഡലങ്ങളിലെ കള്ളവോട്ടുക സംബന്ധിച്ച പരാതികളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് പറഞ്ഞു.

---- facebook comment plugin here -----

Latest