Connect with us

Kozhikode

'ഒരു സഖാഫി ഒരു തകാഫുൽ' പദ്ധതി ഉദ്ഘാടനം ചെയ്തു

Published

|

Last Updated

“ഒരു സഖാഫി ഒരു തകാഫുൽ” പദ്ധതി വിഹിതം സയ്യിദ് സ്വാലിഹ് തുറാബ് സഖാഫിയിൽ നിന്ന് സി മുഹമ്മദ് ഫൈസി സ്വീകരിക്കുന്നു

കാരന്തൂർ : മർകസ് ഖത്മുല്‍ ബുഖാരി സമ്മേളനത്തിൽ പ്രഖ്യാപിച്ച “ഒരു സഖാഫി ഒരു തകാഫുൽ” പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

മർകസിന്റെ സംരക്ഷണത്തിൽ വളരുന്ന പാവപ്പെട്ടവരും അഗതികളുമായി വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന മുതഅല്ലിമുകൾക്കും ഹാഫിളുകൾക്കും വേണ്ടി ഒരു വർഷത്തിൽ 20000 രൂപ നൽകി അവരുടെ പഠന ചെലവുകൾ ഏറ്റെടുക്കുന്ന പദ്ധതിയാണ് തകാഫുൽ സ്‌കീം.

കഴിഞ്ഞ ദിവസം നടന്ന അഹ്ദലിയ്യ ആത്മീയ സമ്മേളനത്തിൽ വെച്ച് സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, മൊയ്തീൻ കുട്ടി സഖാഫി പിലാശ്ശേരി , മുഹ്്യിദ്ദീൻ കോയ സഖാഫി മലയമ്മ എന്നിവർ തകാഫുൽ വിഹിതം ജനറൽ മാനേജർ സി മുഹമ്മദ് ഫൈസിക്ക് നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ തങ്ങൾ, ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, മുഹമ്മദ് മുസ്‌ലിയാർ ചിയ്യൂർ, ഉസ്മാൻ മുസ്‌ലിയാർ കാരന്തൂർ, യാസീൻ ബുഖാരി കൊല്ലം, അക്ബർ ബാദുഷാ സഖാഫി തൃശൂർ, ഹാഫിള് മുഹമ്മദ് അബൂബക്കർ സഖാഫി പന്നൂർ, ഹംസ സഖാഫി സീഫോർത്ത്, ഉസ്മാൻ സഖാഫി വേങ്ങര സംബന്ധിച്ചു.

---- facebook comment plugin here -----

Latest